കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിതിരുവനന്തപുരം:  കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് പുറത്താക്കിയത് ഇന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെവി തോമസ് പങ്കെടുത്തിരുന്നു. അതിന് പിന്നാലെയാണ് നടപടി.

എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് സുധാകരന്‍ പറഞ്ഞു.സദ്യക് ഒരു പപ്പടം അധികം ചോദിച്ചിട്ട് കൊടുക്കാതിരുന്നിട്ടാണ് പോയതെണ് ടി.സിദ്ധിഖിൻറെ ഫെയ്സ് ബുക്ക് ട്രോൾ വൈറലായിരുന്നു.അധികാര ഭ്രമം മൂത്ത് പാർട്ടി യോട് സീറ്റ്  ആവശ്യപ്പെട്ടിരുന്നു നൽകാതതിനാലാണ് അദ്ദേഹം നേതൃത്വവുമായി ഇടഞ്ഞത്

കോണ്‍ഗ്രസിന്റെ മൃദുഹിന്ദു സമീപനം രാജ്യത്തെ തകര്‍ക്കുമെന്ന് കെ വി തോമസ് പറഞ്ഞു.  ഏഴ് തിരഞ്ഞെടുപ്പ് വിജയിച്ച ആളെന്ന് രീതിയില്‍ തൃക്കാക്കര ഇത്തവണ എല്‍ഡിഎഫ് നേടുമെന്നും അദ്ദേഹം പ്രവചിച്ചു.

Post a Comment

Previous Post Next Post