മഴക്കെടുതികളെ നേരിടാൻ അഗ്നിരക്ഷാസേനയുടെ പ്രത്യേകസംഘം അടിവാരത്ത്താമരശ്ശേരി : മഴക്കെടുതികളെ നേരിടാൻ ഉദ്യോഗസ്ഥർ പ്രവർത്തന സജ്ജമായിരിക്കാൻ ഡെപ്യൂട്ടി കളക്ടർ കെ. ഹിമ നിർദേശം നൽകി. കാലവർഷത്തിന് മുന്നോടിയായി താമരശ്ശേരി താലൂക്കിൽ സ്വീകരിക്കേണ്ട മഴക്കാലമുന്നൊരുക്കം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഐ.ആർ.എസ്. (ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം) ടീമിന്റെ യോഗത്തിൽ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു അവർ. മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള വകുപ്പുകളുടെ സജ്ജീകരണങ്ങൾ യോഗം വിലയിരുത്തി.

സർക്കാർ വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും ലഭ്യത ഉറപ്പാക്കാൻ കോൺടാക്ട് നമ്പർ അടക്കമുള്ള ഡാറ്റാബേസ് തയ്യാറാക്കാനും മറ്റ് ഉപകരണങ്ങൾ ഉറപ്പുവരുത്താനും ഡെപ്യൂട്ടി കളക്ടർ നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ നേരത്തെതന്നെ തയ്യാറാക്കാനും 24 മണിക്കൂറും കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡെപ്യൂട്ടി കളക്ടർ നിർദേശിച്ചു.

മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ സാധ്യതകളുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് അറിയിപ്പുകൾ നൽകുമെന്നും ക്യാമ്പുകളുടെ വിവരങ്ങൾ ഉറപ്പാക്കിയതായും ഇൻസിഡന്റ് കമാൻഡറായ താമരശ്ശേരി തഹസിൽദാർ സി. സുബൈർ പറഞ്ഞു. ചുരംമേഖലകളിലെ .....

Post a Comment

Previous Post Next Post