കേരളത്തില്‍ നിന്ന് മദ്യവുമായി പോയ വാഹനം മറിഞ്ഞു, കുപ്പി പെറുക്കാന്‍ തിരക്കുകൂട്ടി ജനങ്ങള്‍

ചെന്നൈ: മദ്യവുമായി പോകുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞത്. ഡൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയത്. കേരളത്തിലെ മണലൂരില്‍നിന്ന് മദ്യവുമായി പോകുകയായിരുന്നു വാഹനം.


മദ്യക്കുപ്പികള്‍ നിറച്ച്‌ പെട്ടികള്‍ റോഡില്‍ നിരന്നതോടെ ഇത് എടുക്കാനെത്തിയ ആളുകളുടെ തിരക്ക് പ്രദേശത്ത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. ഇതോടെ ദേശീയ പാതയില്‍ ഗതാഗത തടസ്സം നേരിട്ടു. . മറിഞ്ഞുവീണ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികള്‍ എടുക്കാന്‍ തിരക്കുകൂട്ടുന്ന യാത്രക്കാരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്.


സമാനമായ മറ്റൊരു സംഭവത്തില്‍, ഏപ്രില്‍ 20 ന് മധ്യപ്രദേശിലെ ബര്‍വാനിയിലെ പാലത്തില്‍ ബിയര്‍ കാര്‍ട്ടണുകള്‍ നിറച്ച വാഹനം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആളുകള്‍ കുപ്പികള്‍ എടുക്കാന്‍ എത്തിയത് സംഘര്‍ഷത്തിലെത്തിയിരുന്നു. അപകടത്തിന് പിന്നാലെ കാഴ്ചക്കാര്‍ ഓടിയെത്തി പാലത്തില്‍ ചിതറിക്കിടന്ന ബിയര്‍ കുപ്പികള്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അവശേഷിച്ച ബിയര്‍ കാര്‍ട്ടണുകള്‍ പിടിച്ചെടുത്തു.

Post a Comment

Previous Post Next Post