പോപ്പുലർഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം;പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഒരാളുടെ തോളിലേറി ചെറിയ കുട്ടി  മുദ്രാവാക്യം  വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന മുദ്രാവാക്യമാണ് കുട്ടി വിളിച്ചത്. കുട്ടി പ്രകടനത്തിൽ പങ്കെടുത്തിരുന്നെന്ന് പോപ്പുലർ ഫ്രണ്ട്  പ്രതികരിച്ചു. എന്നാൽ, കുട്ടി വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്നും ഭാരവാഹികൾ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. പ്രകടനത്തിനിടെ  ഒരാളുടെ തോളത്തിരുന്ന്  ചെറിയ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം  വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Post a Comment

Previous Post Next Post