പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കുടുതൽ വെളിപ്പെടുത്തൽപെരിന്തൽമണ്ണ: അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിനെ വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ജലീലിന്റെ കൈവശം കൊടുത്തുവിട്ട സ്വർണം ലഭിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിമാനത്തിൽ കയറുന്നതിനു മുമ്പ് തന്നെ സ്വർണം മറ്റാർക്കോ കൈമാറിയെന്ന് സംശയിക്കുന്നതായും പെരിന്തൽമണ്ണ ഡിവൈഎസ്പി പറഞ്ഞു. ജിദ്ദയിൽ നിന്ന് മുഖ്യപ്രതി യഹിയയും സുഹൃത്തുക്കളും ആസൂത്രണം ചെയ്ത സ്വർണക്കടത്തായിരുന്നിതെന്നും ഒരു കിലോയോളം സ്വർണമാണ് കൊടുത്തയച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പ്രതികളിൽ രണ്ടു പേർ വിദേശത്തേക്ക് കടന്നതായും അറിയിച്ചു. കൊടുത്തയച്ച സ്വർണം കണ്ടെടുക്കാനായിട്ടില്ലെന്നും കൊല്ലപ്പെട്ട ജലീലിന്റെ മറ്റു വസ്തുക്കളും കണ്ടെടുക്കേണ്ടതുണ്ടെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
 
അതേസമയം, മുഖ്യപ്രതി യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്നാണ് ഇയാളെ പിടികൂടിയിരുന്നത്. അബ്ദുൽ ജലീലിനെ മർദിച്ച് അവശനാക്കിയ നിലയിൽ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ…..

കൂടുതൽ വായിക്കാൻ ലിങ്കിൽ അമർത്തുക

Post a Comment

Previous Post Next Post