കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശപ്രകാരം കരിപ്പൂർ വിമാനതാവളത്തിൻ്റെ റൺവേ വികസനത്തിനായി 18.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ചുമതലയുള്ള സംസ്ഥാന മന്ത്രി വി.അബ്ദുറഹിമാൻ അടിയന്തിരമായി ഭൂ-ഉടമകളുമായി നേരിട്ട് ചർച്ച നടത്തണമെന്ന് മലബാർ ഡവലെപ്പ്മെൻറ് ഫോറം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മന്ത്രിയെ ഉടൻ നേരിൽ കാണും
സ്ഥല ഉടമകളെ വിശ്വാസത്തിലെടുത്തു കൊണ്ട് മാത്രമെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോവാൻ പാടുള്ളൂ. ഭൂ ഉടമകളുടെ ആവശ്യങ്ങൾ മനസ്സിലാക്കി വേണം നടപടികളുമായി മുന്നോട്ട് പോകാൻ. അതിനായി എം.ഡി.എഫ് എല്ലാ സഹായവും നൽകുമെന്ന് കോഴികോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന എം.ഡി. എഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ യോഗം അറിയിച്ചു.
എം ഡി.എഫ് പ്രസിഡന്റ് എസ്സ് .എ അബുബക്കർ അദ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി സഹദ് പുറക്കാട് ഉൽഘാടനം ചെയ്തു. ജന: സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ട്രഷറർ സന്തോഷ് വലിയപറമ്പത്ത്
ഭാരവാഹികളായ പി.കെ കബീർ സലാല, പി.എ അബ്ദുൾ കലാം ആസാദ്, പ്രഥ്യൂരാജ് നാറാത്ത്, അഫ്സൽ ബാബു, കരിം വളാഞ്ചേരി, ഷെബീർ കോട്ടക്കൽ, നിസ്താർ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു.
Post a Comment