ഇ​ല​ക്ട്രോ​ണി​ക്സ് കേ​ന്ദ്ര​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്തം: ഒ​ഴി​വാ​യത് വൻ ദുരന്തംകോ​ഴി​ക്കോ​ട്​​: ന​ഗ​ര​ത്തി​ൽ വ​യ​നാ​ട്​ റോ​ഡി​ൽ ഇ​ല​ക്​​ട്രോ​ണി​ക്സ്​ ക​ട​യു​ടെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്നി​ട​ത്ത്​ തീ​പി​ടി​ത്തം. അ​ഗ്​​നി​ര​ക്ഷ​സേ​ന​യും ​പൊ​ലീ​സും ചേ​ർ​ന്ന്​ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ട്​ തീ​യ​ണ​ച്ച​തോ​ടെ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ജി​ല്ല കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി ഓ​ഫി​സി​ന്​ സ​മീ​പ​മു​ള്ള മെ​റി​ഡി​യ​ൻ മാ​ൻ​ഷ​ൻ എ​ന്ന മൂ​ന്നു​നി​ല സ​മു​ച്ച​യ​ത്തി​ലെ പാ​ർ​ക്കി​ങ്​ ഭാ​ഗ​ത്താ​ണ്​ ഉ​ച്ച​ക്ക്​ ര​ണ്ടേ​കാ​ലോ​ടെ ​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 

എ​തി​ർ​വ​ശ​ത്തു​ള്ള ക​ണ്ണ​ങ്ക​ണ്ടി ഇ-​സ്​​റ്റോ​റി​ലെ ടി.​വി​യും ഫ്രി​ഡ്ജു​മ​ട​ക്ക​മു​ള്ള​വ​യു​ടെ കാ​ർ​ഡ്​​ബോ​ർ​ഡ്​ പെ​ട്ടി​ക​ളും തെ​ർ​മോ​​കോ​ളും സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​മാ​ണ്​ ​ ക​ത്തി​യ​ത്. കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ലെ​ന്ന്​ അ​ഗ്​​നി​ര​ക്ഷ​സേ​ന അ​റി​യി​ച്ചു. മെ​യി​ൻ സ്വി​ച്ചി​ൽ നി​ന്നാ​ണോ തീ ​പ​ട​ർ​ന്ന​തെ​ന്ന്​ പ​രി​ശോ​ധി​ക്കും. എ​ന്നാ​ൽ, ഇ​വി​​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​നി​ല്ലെ​ന്നാ​ണ്​ സ്​​​റ്റോ​ർ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്

Post a Comment

Previous Post Next Post