മത പരിവർത്തന ആരോപണം;വയനാട് മാനന്തവാടി സ്വദേശികളായ രണ്ടു പേരെകുട്ട പൊലീസ് അറസ്റ്റ് ചെയ്തുകുട്ട: ആദിവാസി കോളനികളിൽ മതപരിവർത്തനം നടത്തി എന്ന് ആരോപിച്ച് വയനാട് മാനന്തവാടി സ്വദേശികളെ കുടഗ് കുട്ട പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശികളായ കുര്യാച്ചൻഭാര്യ സെലീന എന്നിവരെയാണ് രണ്ടു ദിവസം മുൻപ് കുട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ട പൂച്ചക്കൽ എന്ന സ്ഥലത്ത് കോളനികളിൽ ലഘു ലേഖ വിതരണം ചെയ്ത ഇവർ മത പരിവർത്തനം നടത്തുന്നതായി പ്രദേശവാസിയായ മുത്തൻ എന്നയാൾ കുട്ട പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും മത പരിവർത്തനം ലക്ഷ്യമാക്കിയുള്ള ലഘു ലേഖകകൾ പിടിച്ചെടുത്തതായി കുട്ട പൊലീസ് പറഞ്ഞു.. വീരാജ്പ്പേട്ട സി ജെ എം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Post a Comment

Previous Post Next Post