യാത്രക്കാര്‍ക്ക് പുതിയ മുന്നറിയിപ്പുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളംദോഹ: കര്‍ബ്‌സൈഡുകളിലേക്കുള്ള പ്രവേശനം അംഗീകൃത വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനൊരുങ്ങി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. എല്ലാ പൊതു വാഹനങ്ങളും ലഭ്യമായ കാര്‍ പാര്‍ക്കിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുക എന്ന ആശയം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണിത്.
 
2022 ജൂണ്‍ 13-ന് രാവിലെ 10 മണി മുതല്‍ പുതിയ പരിഷ്‌ക്കരണം ആരംഭിക്കുമെന്ന് ഹച്ച്. ഐ.എ അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നിര്‍ദേശം നല്‍കി എച്ച്‌ഐഎ ഉത്തരവ് പുറത്തിറക്കി

ഈ കാലയളവില്‍, ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഷോര്‍ട്ട് ടേം കാര്‍ പാര്‍ക്കിനുള്ളില്‍ യാത്രക്കാരെ ഇറക്കാനും പിക്കപ്പ് ചെയ്യാനും ചാര്‍ജ് ഈടാക്കാതെ ഇരുപത് മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കുമെന്ന് എച്ച്.ഐ.എ പറഞ്ഞു.

Post a Comment

Previous Post Next Post