നാളെ മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; നിരവധി തീവണ്ടികള്‍ വഴി തിരിച്ചുവിടും

തിരുവനന്തപുരം: ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനാല്‍ നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ എക്‌സ്പ്രസ് ഏഴു മുതല്‍ 29 വരെ റദ്ദാക്കി.

നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍ എക്‌സ്പ്രസ് എറണാകുളം ടൗണില്‍ നിന്നും സര്‍വീസ് നടത്തും.

തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് 10 നും നാഗര്‍കോവിലിലേക്കുള്ള ഷാലിമാര്‍ എക്‌സ്പ്രസ് നാളെയും ബാംഗ്ലൂരിലേക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസ് 6,9 തീയതികളിലും അരമണിക്കൂറോളം വൈകും.

ഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ്, നാഗര്‍കോവിലിലേക്കുള്ള പരശുറാം എക്‌സ്പ്രസ് എന്നിവ 6,8,9 തീയതികളിലും തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് 5,7,8 തീയതികളിലും കൊച്ചുവേളിയിലേക്കുള്ള കോര്‍ബ എക്‌സ്പ്രസ് 7 നും ആലപ്പുഴ വഴി തിരിച്ചുവിടും.

Post a Comment

Previous Post Next Post