ദോഹ: ഖത്തറിലെ പ്രവാസി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട കരട് പ്രമേയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. കരട് പ്രമേയത്തിന്റെ വിശദാംശങ്ങള്‍ ഖത്തര്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് (ജി.സി.ഒ) ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു.
ഖത്തറിലെ പ്രവാസികള്‍ക്കുള്ള പുതിയ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് നിയമം ഘട്ടം ഘട്ടമായാണ് നടപ്പാക്കുകയെന്നും, ആദ്യ ഘട്ടം സന്ദര്‍ശകരെയാണ് ഫോക്കസ് ചെയ്യുകയെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി വ്യക്തമാക്കി.
ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഖത്തര്‍ കാബിനറ്റിന്റെ പ്രതിവാര യോഗമാണ് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുവാന്‍ തീരുമാനിച്ചത്. മാസ്ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് 21 ശനിയാഴ്ച മുതല്‍ ഇളവുകള്‍ നിലവില്‍ വരും. ആശുപത്രികൾ, കൂടാതെ പൊതുഗതാഗതം, ഇന്‍ഡോറില്‍ ജോലി ചെയ്യുന്ന കാഷ്യര്‍മാര്‍, റിസപ്ഷനിസ്റ്റുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ക്കും മാത്രമേ മാസ്ക് നിര്‍ബന്ധമുള്ളൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി
ഖത്തറിൽ ഇനി പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല. ഞായറാഴ്ച മുതല്‍,സമൂഹ മാധ്യമങ്ങളിലെ പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതാണ് മന്ത്രാലയം നിർത്തലാക്കിയത്.'
Post a Comment