ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ കൃഷിയിടത്തില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ അടക്കമുള്ള മാരകശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണന് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു. അതിമാരക ശേഷിയുള്ള ജലാസ്റ്റിക് സ്റ്റിക്കുകള്‍ കണ്ടെത്തിയതോടെ പ്രദേശവാസികളൊന്നാകെ ഭീതിയിലാണ്. നേരത്തെ ബത്തേരി കാരക്കണ്ടിയിലെ ആള്താമസമില്ലാത്തെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സ്ഫോടകവസ്തുക്കള്‍ എവിടെ നിന്നാണ് എത്തിച്ചത് എന്നടക്കമുള്ള കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഈ കേസ് കേന്ദ്ര ഏജന്‍സിയായ എന്‍ ഐ എ തന്നെ അന്വേഷിക്കണമെന്നും എം എല്‍ എ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം: എന്‍ഐഎയെ കൊണ്ട് അന്വേഷിക്കണം; ഐ.സി ബാലകൃഷ്ണന് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്കി
NOUFAL MAHLARI KS puram
0
Post a Comment