തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് 7 രൂപ 36 പൈസയും കുറയുംപെട്രോളിന്റെയും ഡീസലിന്റെ കേന്ദ്ര എക്സൈസ് നികുതി കുറച്ചതിനാലാണ് ഇന്ധനവിലയില്‍ മാറ്റം. നികുതിയില്‍ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്.
കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പറഞ്ഞു. ഇന്ധനവില കുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിസമ്മതിച്ചാല്‍ ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. "മറ്റ് സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍ കേരള സര്‍ക്കാര്‍ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണ്. കഴിഞ്ഞ തവണ കേന്ദ്രം ഇന്ധനവില കുറച്ചപ്പോഴും സംസ്ഥാനം കുറച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കുകയും ബസ്-ടാക്സി ചാര്‍ജുകള്‍ കുറയ്ക്കുകയും വേണം," സുരേന്ദ്രന് പറഞ്ഞു.
Post a Comment