കോഴിക്കോട്: കോഴിക്കോട് ഫറൂഖ് റെയിൽവേ പാലത്തിൽ നിന്ന് ട്രെയിൻ തട്ടി പുഴയിൽ വീണ് മരിച്ചത് ഫറൂഖ് കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നഫ കരുവൻ തുരുത്തി സ്വദേശിയാണ് ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം സെൽഫി എടുക്കുമ്പോഴായിരുന്നു അപകടമെന്ന് നഫയുടെ അധ്യാപകനായ മുനീര്‍ പറഞ്ഞു.
അപകടത്തില്‍ മറ്റൊരു വിദ്യാർത്ഥിക്കും പരിക്കേറ്റിരുന്നു. നഫയുടെ കൂടെ ഉണ്ടായിരുന്ന പെരിങ്ങാവ് സ്വദേശി ഇഷാമിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇഷാമിന് കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോയമ്പത്തൂർ - മംഗലാപുരം പാസഞ്ചർ തീവണ്ടിയാണ് വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്.
Post a Comment