കോഴിക്കോട് | വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന പ്രചാരണങ്ങളില്‍ മറുപടിയുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും ഒരു കാലത്തും തീവ്രനിലപാടുകള്‍ സമസ്ത സ്വീകരിക്കാറില്ലെന്നും ജിഫ്രി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യത സമസ്തക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകരെയാണ് എം ടി അബ്ദുല്ല മുസ്ലിലായര് വേദിയില്‍ ശകാരിച്ചത്. പെണ്‍കുട്ടിയെ അല്ല. വേദിയില്‍ വരുന്ന പെണ്‍കുട്ടിയുടെ ലജ്ജ പരിഗണിച്ചായിരുന്നു ഇത്. പെണ്കുട്ടിക്കോ, കുടുംബത്തിനോ പരാതിയില്ല. വിവാദം മാധ്യമങ്ങള്‍ സൃഷ്ടിച്ചത്. ബാലാവകാശ കമ്മീഷന്റെ കേസ് സ്വഭാവിക നടപടി മാത്രം. സ്ത്രീകളുമായി ഇടപഴകുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
തീവ്ര ആശയങ്ങള്‍ക്ക് പ്രസക്തിയില്ല. സമസ്തക്കെതിരെ ബോധപൂര്‍വ്വ പ്രചാരണം നടക്കുന്നു. സമസ്തയുടെ നിലപാടുകള്‍ കാലോചിതമായി പരിഷ്ക്കരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എം ടി അബ്ദുല്ല മുസ്ലിലായരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
<=====================>
🔸
*🪀വാട്സാപ്പിലൂടെ വാർത്തകൾ ലഭിക്കുന്നതിനായി 'എ ആർ നഗർ ലൈവ് ന്യൂസ്' ഗ്രൂപ്പിൽ അംഗമാവുക* (Admin post Only)
https://chat.whatsapp.com/CjdgcQgwiRnGUTplgV1mO6
<=====================>
*വീഡിയോകൾ,ന്യൂസുകൾ എന്നിവക്കായ്...ഫേസ്ബുക്ക് പേജ് ലൈക് ചെയ്യൂ...* https://www.facebook.com/arnagarlivenews/
*<=======================>*
*🄰🄳🅅🄴🅁🅃🄸🅂🄴🄼🄴🄽🅃🅂*
*നിങ്ങളുടെ ബിസിനസ് എന്തുമാവട്ടെ.. കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഞങ്ങളെ ഇപ്പോൾ തന്നെ ബന്ധപ്പെടൂ*
*📱7591919328*
🪀 *https://wa.me/919633119328*
*<=================*
🔊 *ഏ ആർ നഗർ ലൈവ് വാർത്തകൾ*
Post a Comment