കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി.
ഭക്ഷ്യവിഷബാധ തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം ആദ്യഘട്ടത്തില്‍ പങ്കുവച്ച നിഗമനം. ഭക്ഷ്യവിഷബാധയിലേക്ക് വിരല്‍ചൂണ്ടുന്നത് തന്നെയാണ് നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും.
ഇതില്‍ വിശദമായ റിപ്പോര്‍ട്ട് കൈമാറണമെങ്കില്‍ മരിച്ച ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കോഴിക്കോട് പരിശോധയ്ക്ക് അയച്ചിരിക്കുന്ന സാമ്പിളുകളുടെ റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ട്
Post a Comment