കേരളം ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി കെഎൻ ബാല​ഗോപാൽകേരളം ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ എല്ലാ അർത്ഥത്തിലും ഞെരുക്കുകയാണെന്ന് മന്ത്രിസഭാ യോ​ഗത്തിൽ മന്ത്രി വ്യക്തമാക്കി. പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന്കടമെടുപ്പിനുള്ള അനുമതി കേന്ദ്രം പരമാവധി വൈകിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധനമന്ത്രാലയം വഴിയുള്ള കത്തിടപാടുകൾ തുടരാൻ മുഖ്യമന്ത്രി നിർദേശം നൽകി.

https://chat.whatsapp.com/CjdgcQgwiRnGUTplgV1mO6

കി​ഫ്​​ബി, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വ​ഴി എ​ടു​ക്കു​ന്ന ക​ട​ങ്ങ​ളും ​സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ്​ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മായാ​ണ്​ പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന്കടമെടുപ്പിനുള്ള അനുമതി വൈ​കു​​ന്ന​തെ​ന്നാ​ണ്​ സൂ​ച​ന. ​കൊ​വി​ഡ്​ കാ​ല​ത്ത്​ അ​നു​വ​ദി​ച്ച അ​ധി​ക വാ​യ്പ​യു​ടെ കാ​ര്യ​ത്തി​ലും വ്യ​ക്ത​ത ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​യ്ക്ക്​ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ങ്കി​ലും മേ​യ്​ പ​കു​തി​യാ​യി​ട്ടും അ​നു​മ​തി​യാ​യി​ട്ടി​ല്ല. അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര​ത്തെ വീ​ണ്ടും സ​മീ​പി​ക്കാ​നാ​ണ്​ നീ​ക്കം.


പൊ​തു​വി​പ​ണി​യി​ൽ​ നിന്ന് ക​ട​മെ​ടു​ക്കാ​ൻ അ​നു​മ​തി വൈ​കു​ന്ന​ത്​ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ സം​സ്ഥാ​ന​ത്തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. ഏ​പ്രി​ലി​ൽ 1000 കോ​ടി​യും മേ​യി​ൽ ര​ണ്ടു ത​വ​ണ​യാ​യി 3000 കോ​ടി​യു​മാ​ണ്​ വാ​യ്പ എ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​യൊ​ന്നും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ട്ര​ഷ​റി നി​യ​ന്ത്ര​ണം അ​ട​ക്കം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ്​ പി​ടി​ച്ചു നി​ന്ന​ത്. ഇ​നി​യും അ​നു​മ​തി വൈ​കി​യാ​ൽ ശ​മ്പ​ള-​പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തെ​യും ഇത് പ്രതികൂലമായി ബാ​ധി​ക്കും

Post a Comment

Previous Post Next Post