സ്കൂൾ തുറക്കൽ: ഗതാഗതം നിയന്ത്രിക്കാൻ പോലീസിനെ വിന്യസിക്കുംസ്കൂളുകൾക്ക് മുന്നിലെ ഗതാഗതം നിയന്ത്രിക്കാൻ രാവിലെയും വൈകീട്ടും പോലീസുകാരെ വിന്യസിക്കാൻ തീരുമാനിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മന്ത്രി വി.ശിവൻകുട്ടി, സംസ്ഥാന പോലീസ് മേധാവിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്കൂൾ അധികൃതർക്ക് അവശ്യമെങ്കിൽ പോലീസ് സഹായം തേടാം.

വിദ്യാലയങ്ങൾക്ക് സമീപം സുരക്ഷാബോർഡുകളും ട്രാഫിക് സിഗ്നലുകളും ഉറപ്പുവരുത്തും. സ്കൂൾ തുറക്കുന്ന ദിവസം റോഡുകളിൽ അഭൂതപൂർവമായ തിരക്ക് ഉണ്ടാകാനിടയുണ്ട്. ഇത് മുൻകൂട്ടിക്കണ്ട് പോലീസ് ക്രമീകരണം ഏർപ്പെടുത്തും. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകും. സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തി നിരോധിത വസ്തുക്കൾ, ലഹരി പദാർഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. 


Post a Comment

Previous Post Next Post