കേരളം പരിഗണിക്കേണ്ടത് സബർബൻ റെയിൽവേ

കേരളത്തിലെ റോഡുകളിലെ ശരാശരി സഞ്ചാരവേഗം മണിക്കൂറിൽ 35 കിലോമീറ്ററും റെയിൽപാതകളിൽ 45 കിലോ മീറ്ററുമാണ്. എന്നാൽ, ഇവയിൽ ഓടുന്നതാകട്ടെ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളും വളവുകളും കയറ്റിറക്കങ്ങളും ഗതാഗത തിരക്കുമാണ് റോഡുകളിലും റെയിൽപാതകളിലും പരമാവധി സഞ്ചാര വേഗത്തിലേക്ക് എത്താൻ സാധിക്കാത്തതിന്റെ പ്രധാന കാരണങ്ങൾ.

കൂടുതൽ വേഗത്തിൽ യാത്രചെയ്യാൻ സാധിക്കുന്ന റോഡുകളും റെയിൽ പാതകളുമാണ് കേരളത്തിന് ആവശ്യം. കേരളത്തിലെ ജനങ്ങളുടെ പ്രധാന സഞ്ചാരദിശകളെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണമാണ് ഇതിനുവേണ്ടത്. നിലവിൽ പരിഗണനയിലുള്ള അർധ അതിവേഗ പാതക്ക് നിരവധി പ്രശ്നങ്ങളുെണ്ടങ്കിലും കേരളത്തിന് വേഗത്തിൽ സഞ്ചരിക്കാനുള്ള ഒരു പുതിയ യാത്ര ഉപാധി അനിവാര്യമാണ്.

പക്ഷേ, കാസർകോട് നിന്നും മറ്റു 10 പ്രധാന നഗരങ്ങളിൽനിന്നും വേഗത്തിൽ തിരുവനന്തപുരത്തെത്താവുന്ന പാത എന്ന കാഴ്ചപ്പാടിൽ മാത്രം ഊന്നിനിന്നുകൊണ്ട് കേരളത്തിന്റെ സഞ്ചാരമാർഗങ്ങൾ വിഭാവനം ചെയ്യുന്നത് അസന്തുലിത വികസനത്തിനും പാഴ്ചെലവിനും കാരണമാകും. കേരളത്തിലെ 95 ശതമാനം ജനങ്ങൾക്കും 10 മുതൽ 140 കിലോമീറ്റർ വരെ യാത്ര ചെയ്തേ നിർദിഷ്ട സിൽവർ ലൈൻ പാതയുടെ സ്റ്റേഷനുകളിൽ എത്താനാവൂ എന്നത് മറ്റൊരു പോരായ്മ.

ഇവിടെയാണ് കേരളത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന വൈദ്യുതീകരിച്ച ഒരു സബർബൻ റെയിൽ ശൃംഖലയുടെ പ്രസക്തി. നിലവിലെ റെയിൽ പാളത്തിന് ഏറക്കുറെ സമാന്തരമായി വളവുകൾ കുറച്ച് തിരുവനന്തപുരം മുതൽ കാസർകോട് വരെ പുതിയ ബ്രോഡ്ഗേജ് ഇരട്ടപാതയും ആ പാതയിൽ കിഴക്കുഭാഗത്തേക്ക് ശരാശരി 40 കിലോമീറ്റർ ദൂരത്തിൽ പത്ത് ഉപ പാതകളുമാണ് സബർബൻ ശൃംഖലക്കായി നിർമിക്കേണ്ടത്. നിലവിലെ ഇന്ത്യൻ സാങ്കേതികവിദ്യയിൽ തന്നെ ബ്രോഡ്ഗേജ് പാതയിൽ 200 കി.മീ വേഗതയിൽ ട്രെയിൻ ഓടിക്കാം.

Post a Comment

Previous Post Next Post