കല്‍പറ്റ ഹോട്ടല്‍ ന്യൂ ഫോമില്‍ അതിക്രമം: തൊഴിലാളികളെയും ഉപഭോക്താക്കളെയും കൈയേറ്റം ചെയ്തു

കല്‍പറ്റ: നഗരത്തില്‍ പഴയ സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടല്‍ ന്യൂഫോമില്‍ അതിക്രമിച്ചുകയറിയ ഒരു സംഘം തൊഴിലാളികളെയും ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണ് സംഭവം. കൈയറ്റത്തിനു ഇരകളായവര്‍ പോലീസില്‍ പരാതി നല്‍കി. പകല്‍ ചിലര്‍ ഹോട്ടലിലേക്കു ഫോണ്‍ ചെയ്തു ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. പാചകം കഴിഞ്ഞ് ജീവനക്കാര്‍ ഭക്ഷണം തയാറായതായി അറിയിച്ചപ്പോള്‍ ഓട്ടോറിക്ഷ അയയ്ക്കാമെന്നു ഓര്‍ഡര്‍ ചെയ്തയാള്‍ പറഞ്ഞു. കുറെനേരം കാത്തിരുന്നിട്ടും ആരെയും കാണാതിരുന്നപ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ തിരിച്ചുവിളിച്ചു. അപ്പോള്‍ ഭക്ഷണം വേണ്ടെന്നായിരുന്നു മറുപടി. ഇതിലെ അനൗചിത്യം ജീവനക്കാരന്‍ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയായിരുന്നു അതിക്രമം. സംഘാംഗങ്ങള്‍ ഹോട്ടലില്‍ ഭീകരാന്തരീക്ഷണം സൃഷ്ടിച്ചതായി ജീവനക്കാര്‍ പറഞ്ഞു.

 

കണ്ടാലറിയാവുന്നവരാണ് അക്രമം നടത്തിയതെന്നാണ് അവര്‍ പോലീസിനു നല്‍കിയ പരാതിയില്‍.
സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ യൂനിറ്റ് കമ്മിറ്റികളുടെ സംയുക്തയോഗം പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ഇതുപോലുള്ള അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സമിതി യൂനിറ്റ് പ്രസിഡന്റ് ഇ.ഹൈദ്രു അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് മുണ്ടേരി, പ്രാണിയത്ത് അബ്ദുറഹ്‌മാന്‍, കെ.കെ.ജോണ്‍സന്‍, പി.വി.അജിത്ത്, എ.പി.ശിവദാസന്‍, നിയാസ് തൈവളപ്പില്‍, തനിമ അബ്ദുറഹ് മാന്‍, വി.ഹാരിസ്, ഷാജി കല്ലടാസ്, ഉണ്ണി കാമിയോ എന്നിവര്‍ പ്രസംഗിച്ചു,

Post a Comment

Previous Post Next Post