കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച


*കോഴിക്കോട്:* ശവ്വാല്‍ മാ​സ​പ്പി​റ​വി ദൃശ്യമാവാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള ചൊവ്വാഴ്ചയായിരിക്കുമെന്ന് ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട് സാദിഖലി ശി​ഹാ​ബ് ത​ങ്ങ​ള്‍, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍, കോ​ഴി​ക്കോ​ട് ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ പാ​ണ​ക്കാ​ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. 

അതേസമയം ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ചെറിയ പെരുന്നാൾ. റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് ഗൾഫിൽ നാളെ പെരുന്നാളെത്തുന്നത്. ഒമാനിൽ ഇന്ന് റമദാൻ 29 പൂർത്തിയാവുകയേ ഉള്ളൂ. ഇതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഒമാനിലും നാളെയാകും പെരുന്നാൾ.

Post a Comment

Previous Post Next Post