രാഹുല്‍ രാജ്യവ്യാപക പദയാത്ര നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി


 
ഡൽഹി : കോൺഗ്രസ് പദവികളിൽ ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് 50 % സംവരണം നൽകാൻ പ്രവര്‍ത്തക സമിതിയില്‍ തീരുമാനിച്ചായി സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിനും മേൽനോട്ടം വഹിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കും. രാഹുൽ ഗാന്ധി രാജ്യവ്യാപകമായി പദയാത്ര നടത്തണമെന്നും പ്രവർത്തക സമിതി നിർദ്ദേശിച്ചു.

ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെന്ന നിര്‍ദ്ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി. എന്നാല്‍ അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം. ദേശീയതലത്തിൽ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തും. കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിർദ്ദേശം പ്രിയങ്ക ഗാന്ധി തളളി.
➖➖➖➖➖➖➖➖➖➖ 
*കൂടുതൽ വാർത്തകളറിയാൻ താമരശ്ശേരി വാർത്തകൾ വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക*
https://chat.whatsapp.com/D2bJFwT4FUzILYdBEX6TBi
*താമരശ്ശേരി വാർത്തകൾ ടെലിഗ്രാമിലും ,ഫെയ്‌സ് ബുക്കിലും ലഭ്യമാണ്....*
https://t.me/joinchat/L-pmZ1AFopEsHNKA95C-Xw

https://www.facebook.com/groups/2081227165274481/
➖➖➖➖➖➖➖➖➖➖
*പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ…..*
http://wa.me/919961568091
http://wa.me/966552964337

Post a Comment

Previous Post Next Post