സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വൈകിട്ട് ആറ് മണിക്കാണ് ഓൺലൈൻ യോഗം. റെഡ്, ഓറഞ്ച് അലേർട്ടുകള്‍ പ്രഖ്യാപിച്ച 8 ജില്ലകളിലെ കളക്ടർമാരും യോഗത്തില്‍ പങ്കെടുക്കും.(chief secretary emergency meeting rain alert)


സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അടിയന്തര യോഗം വിളിച്ചത്.


തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾക്കാണ് കനത്ത ജാഗ്രതാ നിർദേശം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയത്. ഇതിന്റെ പ്രാധാന്യം മനസിലാക്കി മുഖ്യമന്ത്രി തന്നെ തന്റെ ഫേസ്ബുക്കിലൂടെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


എറണാകുളം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖകലകളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത നിർദേശമാണ് നല്‍കിയിരിക്കുന്നത്

Post a Comment

Previous Post Next Post