സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറയാന്‍ സാധ്യത. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കഴിഞ്ഞിട്ടില്ല. കര്‍ശനമായ ടെന്‍ഡര്‍ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം പ്രതിസന്ധിക്ക് കാരണം. നിലവില്‍ 50കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം. ഇതോടെ, ചെറിയ കമ്പനികള്‍ക്ക് അവസരം നഷ്ടമാകുകയായിരുന്നു. വന്‍കിടക്കാര്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതോടെ അന്തിമ ടെന്‍ഡര്‍ വൈകി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെന്‍ഡര്‍ നിരക്ക് അന്തിമമാക്കിയത്. കരാര്‍ ഒപ്പുവച്ച്‌ പണം കെട്ടിവച്ച ശേഷമാകും പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുക. നിലവില്‍, പല ഇടങ്ങളിലും അവശ്യ മരുന്നുകള്‍ കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്. മരുന്ന് ക്ഷാമം മുന്നില്‍ കണ്ട് ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഒന്നിച്ച്‌ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരുന്ന് കൂടുതലുള്ള ആശുപത്രിയില്‍ നിന്ന് കുറവ് വരുന്ന ഇടങ്ങളിലേക്ക് സ്റ്റോക്ക് നല്‍കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഡി.എം.ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Post a Comment

Previous Post Next Post