പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം- അപേക്ഷ ക്ഷണിച്ചുപട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും നിലവില്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവരും ആയിരിക്കണം. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, വാര്‍ഷിക പരീക്ഷ യുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്ബുക്കിന്റെ കോപ്പി, ഫോട്ടോ, സ്‌കൂള്‍ സാക്ഷ്യപത്രം എന്നിവ സഹിതം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ മെയ് 25 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്ന് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ ഭക്ഷണം, താമസം, പോക്കറ്റ്മണി, സ്റ്റേഷനറി അലവന്‍സ് തുടങ്ങിയവ ലഭിക്കും. ഫോണ്‍ :04936 208099, 8547630163.


Post a Comment

Previous Post Next Post