ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് വേണം'; പേരാമ്പ്രയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമംസൂപ്പര്‍ മാര്‍ക്കറ്റില്‍ ഹലാല്‍ ബീഫ് ലഭ്യമാണ് എന്ന ബോര്‍ഡ് കണ്ടതോടെ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്ന് അക്രമിസംഘം ആവശ്യപ്പെട്ടുകോഴിക്കോട്: പേരാമ്പ്രയില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് അക്രമം. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. പേരാമ്പ്രയിലെ ബാദുഷാ സൂപ്പര്‍ മാര്‍ക്കറ്റില്‍ വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഹലാല്‍ ബീഫ് ലഭ്യമാണ് എന്ന ബോര്‍ഡ് കണ്ടതോടെ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്ന് അക്രമിസംഘം ആവശ്യപ്പെട്ടു. ഇതിനേത്തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരുമായി ഉന്തും തള്ളുമുണ്ടായി. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പിരിഞ്ഞു പോയ സംഘം തിരികെയെത്തി ആക്രമിക്കുകയായിരുവെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ പറയുന്നു.


അക്രമികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രതികരണം. പ്രതിഷേധിച്ചവരുടെ രാഷ്ട്രീയബന്ധം അറിയില്ലെന്നും പൊലീസ് പറഞ്ഞു. സംഘപരിവാറാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് ഡിവൈഎഫ്ഐ, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. വ്യാപാരിസംഘടനകളും സംഭവത്തില്‍ പ്രതിഷേധിച്ചു.

മര്‍ദ്ദനമേറ്റ നാല് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ചികിത്സയിലാണ്. ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ 'ഹലാല്‍ ബീഫ് ലഭ്യമാണ്' എന്ന പോസ്റ്റര്‍ കണ്ടതാണ് അക്രമത്തിന് പ്രകോപനമായതെന്നാണ് വിവരം. രണ്ട് പേര്‍ ജീവനക്കാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട ശേഷം തിരിച്ചുപോയി. പിന്നീട് കൂടുതല്‍ പേരെത്തി സൂപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണം നടത്തുകയായിരുന്നു.


Post a Comment

Previous Post Next Post