ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷൻ അടുത്തയാഴ്ച മുതൽഈ വർഷത്തെ ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷന്‍ ജൂൺ ആദ്യവാരം ആരംഭിക്കുമെന്ന് ആഭ്യന്തര തീർഥാടകർക്കായുള്ള കോർഡിനേഷൻ കൗൺസിലിന്റെ ചുമതലയുള്ള ഡയറക്ടർ സൈദ് അൽ ജുഹാനി അറിയിച്ചു. മിനായിലെ സൗകര്യമനുസരിച്ച് ആഭ്യന്തര ഹജ്ജ് പാക്കേജുകൾ വിവിധ കാറ്റഗറികളായി തരംതിരിച്ചിട്ടുണ്ട്. മിനായിൽ തീർത്ഥാടകർക്ക് ഏറ്റവും പുതിയ ഭക്ഷണം വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു


തീർഥാടകർക്ക് മിനായിലെ ഹജ്ജ് ടവറുകൾ ഉൾപ്പെടുന്ന ആഭ്യന്തര തീർഥാടന കമ്പനികൾ വാഗ്ദാനം ചെയ്യുന്ന പാക്കേജുകൾക്ക് പുറമെ, ഹോട്ടൽ മുറികൾക്ക് സമാനമായി നവീകരിച്ച ടെന്റുകൾ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി പാക്കേജ് ഈ വര്ഷം ഉണ്ടായിരിക്കുമെന്നും, ഹജ്ജ്-ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകളിൽ ഉൾപ്പെടുന്ന തീർഥാടകർക്ക് മുൻ വർഷങ്ങളിൽ നൽകിയ ഭക്ഷണ വിതരണ സംവിധാനം ഈ വർഷവും തുടരുമെന്നും അൽ ജുഹാനി പറഞ്ഞു.

10 ലക്ഷം തീര്‍ഥാടകര്‍ പങ്കെടുക്കുന്ന ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ എട്ടര ലക്ഷം തീര്‍ഥാടകർ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സൗദിയിൽ കഴിയുന്ന സ്വദേശികളും വിദേശികളുമായ ഒന്നര ലക്ഷം പേർക്കാണ് ഹജ്ജിന് അവസരം. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം ഹജ്ജ് കര്‍മ്മങ്ങളിൽ വിദേശ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്ക് പങ്കെടുക്കാൻ അനുമതി നൽകിയിരുന്നില്ല.

https://chat.whatsapp.com/EpxI2TjZeIL1DXmqgu4Efc

Post a Comment

Previous Post Next Post