കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ചൊവ്വാഴ്ച വയനാട്ടില്‍

കല്‍പറ്റ: കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി തിങ്കളാഴ്ച വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
രാവിലെ 10നു കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകനയോഗത്തില്‍ പങ്കെടുക്കും.

ഉച്ചയ്ക്കു 12നു കല്‍പറ്റ മരവയല്‍ പട്ടികവര്‍ഗ കോളനിയും തുടര്‍ന്നു പൊന്നട അങ്കണവാടിയും സന്ദര്‍ശിക്കും. ഇതിനുശേഷം ഉ
കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂര്‍ സ്മാര്‍ട് അങ്കണവാടി സന്ദര്‍ശിക്കും. വൈകുന്നേരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനം നടത്തും. പിന്നീട് കോഴിക്കോടിനു തിരിക്കും.

Post a Comment

Previous Post Next Post