ഫാസിസ്റ്റുകൾ കോർപ്പറേറ്റ് മിത്രങ്ങൾ; പി.ഇസ്മായിൽ

മാനന്തവാടി:ഫാസിസ്റ്റുകൾ കോർപറേറ്റുകളുടെയും സമ്പന്നരുടെയും ഉറ്റമിത്രമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പ്രസ്താവിച്ചു. ഇന്ധനത്തിനും പാചക വാതകങ്ങൾക്കും വിലക്കൂട്ടി സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയും നികുതി ഇളവിലൂടെ കോർപ്പറേറ്റുകളെ തലോടാനുമാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. മുസ്ലിംങ്ങളും കൃസ്ത്യാനികളും ദളിതുകളും മാത്രമല്ല യഥാർത്ഥ ഹൈന്ദവരും ഫാസിസ്റ്റ് ഭരണത്തിൽ ഇരകളായി മാറുകയാണ്.
ഫാസിസ്റ്റുകളെ ബൗദ്ധികമായി നേരിടുന്നതിന് പകരം ഹിംസാത്മക പ്രതിരോധം ബുദ്ധിശൂന്യമാണ്. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്ന കാര്യത്തിൽ ഇടതുപക്ഷ ഭരണകൂടം മോഡി സർക്കാരിനോട് മത്സരിക്കുകയാണെന്നും
ഇസ്മായിൽ പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും നടത്തുന്ന യുവജന ജാഗ്രതാ റാലിയുടെ മാനന്തവാടി മണ്ഡലം സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം നേതാക്കളായ
അഹമ്മദ് മാസ്റ്റർ
പി കെ അസ്മത്ത്
കേളോത്ത് അബ്ദുള്ള
മോയി കാസിം
പി കെ അമീൻ
എം സ്എഫ് ജില്ലാ പ്രസിഡണ്ട്
സഫ്വാൻ വെള്ളമുണ്ട
ഗ്ലോബൽ കെ എം സി സി
ജില്ലാ ജനറൽ സെക്രട്ടറി
അസീസ് കോറോം
കർഷക സംഘം
ജില്ലാ പ്രസിഡണ്ട്
അസൈനാർ ഹാജി
കർഷകസംഘം മണ്ഡലം പ്രസിഡണ്ട്
പൊറളോത്ത് അമ്മത്
വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സൗജത്ത് ഉസ്മാൻ
ജാഫർ മാസ്റ്റർ
ഷൗക്കത്തലി മാസ്റ്റർ
ബ്ലോക്ക് മെമ്പർ
പി ബാലൻ
എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ സ്വാഗതവും ട്രഷറർ അസീസ് വെള്ളമുണ്ട നന്ദിയും പറഞ്ഞു


Post a Comment

Previous Post Next Post