രാജ്യത്ത് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള എല്ലാ കുത്തിവെപ്പുകളും ഇനി മുതല്‍ കോവിന്‍ പോര്‍ട്ടല്‍ വഴി


 
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കോവിന്‍ പോര്‍ട്ടല്‍ വഴിയാക്കും. 

*ദേശീയ ആരോഗ്യ അതോറിറ്റി (എന്‍.എച്ച്‌.എ.) ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആര്‍.എസ്. ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.*

 ഇതിന് വേണ്ടി പോര്‍ട്ടല്‍ പുനര്‍ നിര്‍മ്മിക്കാനുള്ള ചര്‍ച്ച നടക്കുകയാണ്.

*കോവിന്‍ പോര്‍ട്ടല്‍ മുഖേന രാജ്യത്ത് നടത്തിവരുന്ന കോവിഡ് വാക്സിനേഷന്‍ യജ്ഞം വിജയകരമാണ്.* ഇതോടെയാണ് പുതിയ ആലോചനയുമായി സർക്കാർ രംഗത്തെത്തിയത്.

 ആദ്യ രണ്ടുഘട്ടങ്ങളില്‍, പ്രതിദിനം 20-30 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തത് മൂന്നാം ഘട്ടമായപ്പോള്‍ രണ്ടരക്കോടിവരെയായി ഉയര്‍ന്നു. ഉമാംഗ്, ആരോഗ്യ സേതു തുടങ്ങിയ ആപ്ലിക്കേഷനുകള്‍ വാക്സിനേഷന്റെ രജിസ്‌ട്രേഷനായി ഉപയോഗിച്ചതും വാക്സിന്‍ വിതരണം എളുപ്പമാക്കിയതായി അദ്ദേഹം പറഞ്ഞു.
Post a Comment

Previous Post Next Post