ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ വിയര്‍ത്തേ മതിയാവൂ; ആര്‍.എസ്.എസിനെതിരായ പോരാട്ടമാണ് എന്റെ ജീവിതം: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്ന് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍. ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ലെന്നും വിയര്‍പ്പൊഴുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുന്നോട്ടുപോക്കിന് കര്‍മപദ്ധതി തയാറാണ്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. പരിചയസമ്പന്നരെ മാറ്റിനിര്‍ത്തില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല, അതിനാല്‍ ഭയമില്ല. സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. നേതാക്കള്‍ എല്ലാവരും ജനങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. കയ്യൂക്ക് കൊണ്ട് ഭരണഘടനയെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.


Post a Comment

Previous Post Next Post