ഗള്‍ഫില്‍ വെച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെതിരെ പരാതിയുമായി യുവതി


 
കണ്ണൂർ: ഗള്‍ഫില്‍ ജോലിക്കിടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു. പഴയങ്ങാടി കൊട്ടില ഏഴോം മൂല സ്വദേശിയായ പ്രവാസി മര്‍സൂക്കിനെ (26) തിരെയാണ് പോലീസ് കേസെടുത്തത്. വിദേശത്ത് ജോലിക്കിടെ പരിചയപ്പെട്ട കോഴിക്കോട് ചിറ്റടിത്താഴം സ്വദേശിനിയായ 26കാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2021 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ ഗള്‍ഫിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.ഇക്കാലയളവില്‍ പണവും സ്വര്‍ണ്ണവുമായി 30 ലക്ഷം രൂപയോളം തട്ടിയെടുത്ത യുവാവ് നാട്ടിലേക്ക് മുങ്ങി. ഇതോടെ യുവാവിന്റെ ഏഴോം മൂലയിലെ വീട്ടില്‍ യുവതി അന്വേഷിച്ചെത്തി. യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് യുവതി പരാതിയുമായി പഴയങ്ങാടി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവാവ് നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.

Post a Comment

Previous Post Next Post