വവ്വാലുകളുടെ പ്രജനന കാലം ആരംഭിച്ചു; നിപ വൈറസിനെതിരെ ജാഗ്രത.

കോഴിക്കോട്: കേരളത്തില്‍ നിപ വൈറസ് ബാധയ്ക്കെതിരെ ജാഗ്രതാ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. വവ്വാലുകളുടെ പ്രജനന കാലം ആരംഭിച്ചതോടെയാണ്, സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി, ഈ മാസം 12ന് വനം- മൃഗ സംരക്ഷണ വകുപ്പുകളുമായി സഹകരിച്ച് ഏകാരോഗ്യം എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തും.


വവ്വാലുകളുടെ പ്രജനന സമയത്ത് പുറത്തുവരുന്ന സ്രവത്തില്‍ നിന്നാണ് നിപ വൈറസ് പകരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയം സംസ്ഥാനത്ത് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് ആളുകളിലേക്ക് എത്തിക്കും. ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും.

Post a Comment

Previous Post Next Post