ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടാസ്ക് ഫോഴ്സ്- 2024 രൂപീകരിച്ച് കോൺഗ്രസ്. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിവിറിന് ശേഷം രണ്ടു പാനലുകൾ രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പ്രശാന്ത് കിഷോറിന്റെ മുൻ സഹപ്രവർത്തകൻ സുനിൽ കനുഗോലുവിനെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മാനേജ്മെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ എന്നിവരുൾപ്പെടുന്ന രാഷ്ട്രീയ കാര്യ ഗ്രൂപ്പും ഇന്ന് രൂപീകരിച്ചിട്ടുണ്ട്. പി ചിദംബരം, മുകുൾ വാസ്നിക്, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, കെസി വേണുഗോപാൽ, സുനിൽ കനുഗോലു, അജയ് മാക്കൻ, രൺദീപ് സുർജെവാല എന്നിവരാണ് ടാസ്ക് ഫോഴ്സിൽ ഉൾപ്പെട്ടിട്ടുളളത്.
രാഷ്ട്രീയ കാര്യ സമിതിയെ നയിക്കുന്നത് പ്രസിഡന്റ് സോണിയ ഗാന്ധി.യാണ്. മല്ലികാർജുൻ ഖാർകെ അംബിക സോണി. ദിഗ് വിജയ് സിങ്, കെസി വേണുഗോപാൽ, ജിതേന്ദ്ര സിങ് എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി പാർട്ടിയെ ഒരുക്കുകയാണ് ടാസ്ക് ഫോഴ്സിന്റെ ചുമതല. ജി 23യിൽ നിന്നുളള നേതാക്കളെ ടാസ്ക് ഫോഴ്സിൽ ഉൾപ്പെടുത്തിയിട്ടില്ല.
ടാസ്ക് ഫോഴ്സിലെ ഓരോ അംഗത്തിനും ഓർഗനൈസേഷൻ, കമ്മ്യൂണിക്കേഷൻ, മീഡിയ, ഔട്ട്റീച്ച്, ഫിനാൻസ്, ഇലക്ഷൻ മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക ചുമതലകൾ നൽകും. ഓരോരുത്തർക്കും പ്രത്യേക ടീമുകൾ ഉണ്ടായിരിക്കുമെന്നും കോൺഗ്രസ് പ്രസ്താവനയിൽ പറയുന്നു. ഭാരത് ജോഡോ പദയാത്രയുടെ കേന്ദ്ര ആസൂത്രണ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ ഏകോപനത്തിനുള്ള കേന്ദ്ര ആസൂത്രണ ഗ്രൂപ്പിൽ ശശി തരൂരിനെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
https://chat.whatsapp.com/EpxI2TjZeIL1DXmqgu4Efc
Post a Comment