പരിഷത്ത് ജില്ലാ വാർഷികം കുപ്പാടിയിൽ ആരംഭിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാൽപത്തി ഒന്നാം ജില്ലാ വാർഷികം കുപ്പാടി ഗവ ഹൈസ്‌കൂളിൽ ആരംഭിച്ചു.
പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി കെ ബാലകൃഷ്ണൻ കാലാവസ്ഥ വ്യതിയാനവും ലോകത്തിന്റെ ഭാവിയും എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു കൊണ്ടായിരുന്നു ഉദ്‌ഘാടനം ചെയ്തത്.കാലാവസ്ഥാ പ്രതിരോധത്തിന്നായുള്ള ഉടമ്പടി വ്യവസ്ഥകൾ നടപ്പിലാക്കാൻ ധനികരാഷ്ട്രങ്ങൾ അലംഭാവം കാണിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു .

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ കാലാവസ്ഥാ മാറ്റം സംബന്ധിച്ച പഠനങ്ങൾക്കായി നിയോഗിക്കപ്പെട്ട ശാസ്ത്രജ്ഞ സംഘമായ ഐ.പി.സി.സി.യുടെ ഒടുവിൽ പുറത്ത് വന്ന ആറാമത്തെ റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ മാറ്റത്തിന്റെ ദുരന്തങ്ങൾ ഭൂമിയുടെ എല്ലാ ഭാഗത്തും സംഭവിച്ചു കൊണ്ടിരിക്കുകയാണ്.സമുദ്ര ജലത്തിന്റെ താപനില വർധിച്ചു കൊണ്ടിരിക്കുന്നു. ജലനിരപ്പുയരുന്നു. ഇന്നത്തെ നിലയിൽ ഈ നൂറ്റാണ്ട് അവസാനിക്കുന്നതിന് മുൻപ് തന്നെ കടൽജലനിരപ്പിൽ 1 മീറ്റർ വർധനവുണ്ടാവും എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു .
ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. ഇത് ലഘുകരിക്കുന്നതിന് മുന്നിൽ നിൽക്കേണ്ടത് ധനിക രാഷ്ട്രങ്ങൾ തന്നെ ആണ്.

നഗര സഭ കൗൺസിലാരായ പി കെ സുമതി, രാധാകൃഷ്ണൻ എസ്, ഷീബ ചാക്കോ സ്കൂൾ ഹെഡ് മിസ്ട്രസ് ജോളിയാമ്മ മാത്യു എന്നിവർ ആശംസകൾ നേർന്നു.ജില്ലാ പ്രസിഡന്റ് പി ആർ മധുസൂദനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എം ടോമി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കുഞ്ഞികൃഷ്ണൻ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.നിർവാഹക സമിതി അംഗം കെ ബാലഗോപാലൻ സംഘടന രേഖ അവതരിപ്പിച്ചു.മുനിസിപ്പൽ ചെയർമാൻ ടി കെ രമേശ്ചെയർമാനും ടി പി സന്തോഷ് കൺവീനറും ആയ സമിതി സമ്മേളന വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

Post a Comment

Previous Post Next Post