ചുരത്തില്‍ അമിതഭാരം കയറ്റിയുള്ള ലോറികളെ നിയന്ത്രിക്കണമെന്ന് : വയനാട് കളക്ടര്‍കല്‍പ്പറ്റ: വയനാട്ടിലേക്ക് എത്തുന്ന താമരശ്ശേരി ചുരത്തില്‍ അമിതഭാരം കയറ്റിയുള്ള ലോറികളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി വയനാട് കളക്ടര്‍ എ. ഗീത. കഴിഞ്ഞ മാസം ചുരത്തില്‍ കല്ല് വീണ് ബൈക്ക് യാത്രികന്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചുരം സുരക്ഷിതമല്ലെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കളക്ടറുടെ അഭിപ്രായപ്രകടനം. നിഷ്‌കര്‍ഷിച്ചതിലും അമിതമായി ഭാരം കയറ്റിയുള്ള ലോറികളുടെ ഇടതടവില്ലാത്ത സഞ്ചാരത്തിന് നിയന്ത്രണം ആവശ്യമാണ്. ഏതുരീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താമെന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല അധികൃതരുമായി ആലോചിക്കുമെന്നും കലക്ടര്‍ പറഞ്ഞു. വയനാട് ചുരം എന്നാണ് പൊതുവില്‍  പറയുന്നതെങ്കിലും അത് വയനാട് കലക്ടറുടെ അധികാരപരിധിയിലല്ല. ചുരം റോഡ് നിലവില്‍ കോഴിക്കോട് ജില്ലയുടെ ഭാഗമാണ്. നിര്‍ണായക ഘട്ടങ്ങളില്‍ നമുക്ക് തീരുമാനങ്ങളെടുക്കുന്നതിന് അതുകൊണ്ടുതന്നെ പരിമിതിയുണ്ട്-കളക്ടര്‍ പറഞ്ഞു.

പൊലീസിന്റെ ഇടപെടല്‍ അടക്കം കോഴിക്കോട് ജില്ലയില്‍ നിന്നാണുണ്ടാവേണ്ടത്. കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പക്ഷം ഞങ്ങള്‍ അങ്ങോട്ട് അറിയിക്കുകയാണ് ചെയ്യുന്നത്. നമുക്ക് ഇടപെടാന്‍ പറ്റാത്ത ഒരു അവസ്ഥയുണ്ട്. ഭീമന്‍ വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരം നിയന്ത്രിക്കണമെന്ന അഭിപ്രായം തന്നെയാണ് തനിക്കുള്ളതെന്നും…..


Post a Comment

Previous Post Next Post