സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കും ജിവനക്കാർക്കും മാസ്ക് നിർബന്ധം

തിരുവനന്തപുരം.അവധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളും അധ്യാപകർ അടങ്ങുന്ന ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വർഷം കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ചാവും പ്രവർത്തനം. അർഹമായ മുഴുവൻ വിദ്യാർത്ഥികൾക്കും വാക്സിൻ നൽകാൻ സ്കൂളിൽ തന്നെ ആദ്യ രണ്ടാഴ്ച വാക്സിനേഷൻ സൗകര്യമൊരുക്കും.


Post a Comment

Previous Post Next Post