
പടിഞ്ഞാറത്തറയിൽ 17 വയസ്സുകാരനെ കാണ്മാനില്ല: വിവരം കിട്ടുന്നവർ ഈ നമ്പറിൽ വിളിക്കുക
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കാവുമന്ദം മഞ്ഞൂറ പ്ലാപ്പള്ളിയില്‍ വീട്ടില്‍ സാലു തോമസിന്റെ മകന്‍ കെവിന്‍ സാലുവിനെ കാണാനില്ല. പതിനേഴു വയസുകാരനെ ഇന്നലെ (12.6.2023) രാത്രി മുതല്‍ വീട്ടില്‍ നിന്നും കാണ്മാനില്ലെന്ന് ബന്ധുക്കള്‍ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരിക്കുകയാണ്. ഉയരം 160 സെന്റീമീറ്റര്‍. വെളുത്ത നിറം. മെലിഞ്ഞ ശരീരം. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക: 04936 273401, 9497980819
Comments (0)