Posted By Surya Staff Editor Posted On

ആശ്വാസവാർത്ത: നമ്പറില്ലാത്ത വീടുകള്‍ക്ക് നമ്പറും ഉടമസ്ഥാവകാശവും നല്‍കുന്ന പുതിയ പദ്ധതിയുമായിമാനന്തവാടി നഗരസഭ

മാനന്തവാടി: ആദിവാസി മേഖലയില്‍ നിര്‍മ്മിച്ച നമ്പറില്ലാത്ത വീടുകള്‍ക്ക് നമ്പറും ഉടമസ്ഥാവകാശവും നല്‍കുന്ന പദ്ധതിയുമായി
മാനന്തവാടി നഗരസഭ. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതിയെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.

ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ബ്ലോക്ക്പഞ്ചായത്ത്, അന്നത്തെ മാനന്തവാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താല്‍ നിര്‍മ്മിച്ച വീടുകള്‍ക്കാണ് ഉടമസ്ഥാവകാശവും വീട്ട് നമ്പറും നല്‍കുന്നത്. താമസിക്കുന്ന വീടിന് വ്യക്തമായ രേഖകളില്ലാതെ ദുരിതമനുഭവിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസകരമാകുന്ന പദ്ധതിയില്‍ക്കൂടി ഈ വിഭാഗത്തിലെ ആളുകളുടെ വീടിന്റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കാനും പദ്ധതി ഉപകരിക്കും.

Comments (0)

Leave a Reply