Posted By Surya Staff Editor Posted On

ബത്തേരി ധനകോടി ചിറ്റ്‌സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍

ബത്തേരി: ധനകോടി ചിറ്റ്‌സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ഇദ്ദേഹം മുന്‍ എം.ഡിയും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന എം.എം യോഹന്നാനാണ്. ബാംഗ്ലൂരില്‍ വച്ചാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്

ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിറ്റ്‌സ്, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പണം നഷ്ട്ടപ്പെട്ട പരാതികളില്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ മാത്രം 14 ഓളം കേസുകളും ജില്ലയിലെ മറ്റു സ്റ്റേഷനുകളിലായി മൊത്തം 40 ഓളം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രണ്ട് മാസമായി ഇയാള്‍ ഒളിവിലായിരുന്നു

Comments (0)

Leave a Reply