Posted By Surya Staff Editor Posted On

വയനാട്ടിലെ എല്ലാ സ്കൂൾ വിദ്യാര്‍ഥികൾക്കുംഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും

കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഇളവിന് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികൾക്കും ഇത് പ്രയോജനമാകും. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം 5 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ സഞ്ചരിക്കുന്ന റൂട്ട്, ദൂരം, സ്‌കൂള്‍, സ്ഥലം എന്നിവ ഉള്‍പ്പെടുത്തും.

വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്.

Comments (0)

Leave a Reply