
തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമാക്കണമെന്ന് നിർദേശം
കല്‍പ്പറ്റ: വയനാട് ജില്ലയിലെ തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ ഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എ.ബി.സി സെന്ററിന്റെ നിര്‍മ്മാണ പുരോഗതി യോഗം വിലയിരുത്തിയത്. സുല്‍ത്താന്‍ ബത്തേരിയിലും പടിഞ്ഞാറത്തറയുമാണ് എ.ബി.സി സെന്ററുകളുള്ളത്. ഇവിടെയുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തണം. എ.ബി.സി സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷണ സമിതി രൂപീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് എ.ബി.സി സെന്ററിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കും. തെരുവ് നായ ശല്യം ലഘൂകരിക്കുന്നതിന് ശുചിത്വ മാലിന്യ പ്രോജക്ടുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണമെന്ന് നിർദേശം.
മാലിന്യങ്ങള്‍ അലക്ഷ്യമായ ചിതറിയിടുന്നത് തെരുവ് നായകള്‍ പെരുകുന്നതിന് കാരണമാകുമെന്നും വിലയിരുത്തൽ.
Comments (0)