
തലശ്ശേരി-ബാവലി അന്തര്‍സംസ്ഥാന പാതപുനരുദ്ധാരണത്തിന് 11.56 കോടി രൂപയുടെ ഭരണാനുമതി
പേരിയ:തലശ്ശേരി-ബാവലി അന്തര്‍സംസ്ഥാന പാത പുനരുദ്ധാരണത്തിന് 11.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
2022ല്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മാണത്തിനും മറ്റുമായാണ് തുക അനുവദിച്ചത്. കണ്ണൂര്‍ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന റോഡില്‍ നെടുംപൊയില്‍ മുതല്‍ ചന്ദനത്തോട് വരെയുള്ള ചുരം പാതയില്‍ 12.400 കിലോമീറ്റര്‍ ദൂരത്ത അറ്റകുറ്റപ്പണികള്‍ക്കും, അനുബന്ധ പ്രവൃത്തികള്‍ക്കുമാണ് തുക അനുവദിച്ചത്. ഇതോടു കൂടി നിരവധി ജനങ്ങൾ അനുഭവിക്കുന്ന യാത്ര പ്രശ്നങ്ങൾക്ക് പരിഹാരം ആകും എന്നാണ് വിലയിരുത്തൽ
.
Comments (0)