
നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണോ? ഈ നമ്പറിൽ വിളിക്കുക
ബത്തേരി: തൊഴില്‍ അന്വേഷകരുടെ യോഗം ചേരും.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ അവസരം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക മൈക്രോ പ്ലാന്‍ രൂപീകരിക്കുന്നു. ഇതിനായി നാളെ (ജൂണ്‍ 16 ന്) രാവിലെ 10 ന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ തൊഴില്‍ അന്വേഷകരുടെ യോഗം ചേരും. 18-40 നും മദ്ധ്യേ പ്രായമുള്ള നെന്‍മേനി, നൂല്‍പ്പുഴ, അമ്പലവയല്‍, മീനങ്ങാടി എന്നീ പഞ്ചായത്തുകളിലെ പ്ലസ്ടുവോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം. ഫോണ്‍: നെന്‍മേനി: 9946333141,നൂല്‍പ്പുഴ: 9645808753, അമ്പലവയല്‍: 859010135, മീനങ്ങാടി: 9747568520.
Comments (0)