
ഇടിമിന്നലും കാറ്റോടും കൂടിയമഴയ്ക്കും സാധ്യത: തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കുക: monsoon weak in kerala
കേരളത്തിൽ കാലവർഷം വ്യാപിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും ദുർബലമായി തുടരുകയാണ്. കാലവർഷ മേഘങ്ങൾ സജീവമെങ്കിലും കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലാത്തതാണ് മഴ വ്യാപകമാകാത്തതിന് കാരണം.
എന്നാൽ സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ
മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പക്ഷെ പ്രത്യേകിച്ച് ഒരു ജില്ലയിലും മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു.
Comments (0)