Posted By Surya Staff Editor Posted On

കടുവ ഭീതിയിൽ പനവല്ലി: പൊതുജനം ആശങ്കയിൽ

പനവല്ലി: വയനാട് തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി മേഖലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കടുവയെ എത്രയും വേഗം പിടികൂടണം എന്ന് കർഷകസംഘം തിരുനെല്ലി വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതുവരെ മൂന്നു പശുക്കളെയാണ് കടുവ കൊലപ്പെടുത്തിയത്. ഈ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു. രാത്രിയായാൽ പേടിയോടെ ആണ് ജനങ്ങൾ ഇവിടെ കഴിഞ്ഞുകൂടുന്നത്. കടുവാ ഭീതി മൂലം ജനജീവിതം ആകെ സ്തംഭിച്ചിരിക്കുകയാണ്. എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Comments (0)

Leave a Reply