Posted By Surya Staff Editor Posted On

വൈത്തിരിയിൽ മൂന്ന് ചാക്ക് ഹാന്‍സുമായി യുവാവ് പിടിയില്‍

വൈത്തിരി: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സുമായി യുവാവ് പിടിയില്‍. മൂന്ന് ചാക്കുകളിലായി കാറില്‍ കടത്തുകയായിരുന്ന ഹാൻസാണ് പിടിച്ചെടുത്തത്.

പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തോടി വീട്ടില്‍ ഹംസ (38) യെയാണ് പിടികൂടിയത്. സ്റ്റേഷന്‍ പരിധിയിലെ ലക്കിടിയില്‍ വെച്ച് വാഹന പരിശോധന നടത്തി വരവേയാണ് മുവ്വായിരത്തോളം പാക്കറ്റ് ഹാന്‍സ് പിടികൂടിയത്.

Comments (0)

Leave a Reply