
പ്രളയ ദുരിതാശ്വാസ പുനരധിവാസ പദ്ധതിയിൽപ്പെട്ട വീടുകള്‍ നാളെ കൈമാറും
മാനന്തവാടി: പയ്യമ്പള്ളി ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 8 വീടുകളുടെ താക്കോല്‍ദാനം നാളെ നടക്കും. പ്രളയ ദുരിതാശ്വാസ പുനരധിവാസ പദ്ധതി പ്രകാരമാണ് നിർമ്മിച്ചത്.
രാവിലെ 11 മണിക്ക് ചാലിഗദ്ധയില്‍ ഒ.ആര്‍ കേളു എംഎല്‍എ നിര്‍വ്വഹിക്കുമെന്ന് സഹകരണ സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പുനരധിവാസ പദ്ധതി പ്രകാരം പയ്യമ്പള്ളി വില്ലേജിലെ ചാലിഗദ്ധ, മുട്ടങ്കര പ്രദേശങ്ങളിലെ 35 ഓളം കുടുംബങ്ങള്‍ക്ക് സ്ഥലവും, വീടും അനുവദിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയുമാണ്.
Comments (0)