Posted By Surya Staff Editor Posted On

ബാങ്ക് വായ്പ തട്ടിപ്പ്: പ്രതി സജി കൊല്ലപ്പള്ളിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ സജീവന്‍ കൊല്ലപ്പള്ളിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

പുല്‍പ്പള്ളി എസ്എച്ച് ഒ അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിന്‍ ഉള്‍പ്പടെ സജീവനായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. സജീവന്റെ ബന്ധുക്കളുടെയും സുഹുത്തുക്കളുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചും സജീവനെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്.

Comments (0)

Leave a Reply