
പോത്ത്, ആട്ടിന്‍കുട്ടി വളര്‍ത്തല്‍: കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
വയനാട്: പോത്തിന്‍കുട്ടികളേയും ആട്ടിന്‍കുട്ടികളേയും വളര്‍ത്തി തിരിച്ചെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്‌കരിച്ച പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കര്‍ഷകരെ തെരഞ്ഞെടുത്ത് ഒരാള്‍ക്ക് രണ്ട് പോത്തിന്‍കുട്ടികളെയോ അഞ്ച് പെണ്‍ ആട്ടിന്‍ കുട്ടികളെയോ വളര്‍ത്താന്‍ കൊടുക്കും. കുട്ടികളുടെ വില ആദ്യം കര്‍ഷകര്‍ നല്‍കേണ്ടതില്ല. എന്നാല്‍ വളര്‍ത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ.ക്ക് തിരിച്ചുനല്‍കണം. എം.പി.ഐ. മാര്‍ക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തില്‍ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കര്‍ഷകര്‍ക്കു നല്‍കും. 12 മാസമാണ് വളര്‍ത്തുകാലഘട്ടം. 9 മാസം പ്രായമുളള ആട്ടിന്‍കുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളര്‍ത്താന്‍ നല്‍കുന്നത്. ഇന്‍ഷൂറന്‍സ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ്, എന്നിവ എം.പി.ഐ. നിര്‍വഹിക്കും. പദ്ധതിയിലെ രജിസ്ട്രേഷന്‍ ജൂണ്‍ 17 മുതല്‍ ജൂലൈ 31 വരെ ഓണ്‍ലൈന്‍ ആയോ നേരിട്ടോ ഹെഡ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങള്‍ക്കും www.meatproductosfindia.com സന്ദര്‍ശിക്കുക. ഫോണ്‍: 8281110007, 9947597902. ഓണ്‍ലൈന്‍ അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍: mpiedayar@gmail.com
Comments (0)